തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട

തിരൂരങ്ങാടി:  അഞ്ച് കിലോ കഞ്ചാവുമായി ഫറോക്ക് സ്വദേശികളായ മുന്ന് യുവാക്കള്‍ പിടിയില്‍. തിങ്കളാഴ്ച ഉച്ചയോടെ തലപ്പാറയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഫറോക്ക് നല്ലുര്‍ സ്വദേശി പ്രജീഷ്(24), കളത്തിങ്ങല്‍ തൊടി അഫസല്‍(24), രാമനാട്ടുകര സ്വദേശി അഗ്രഹാലയത്തില്‍ സജീഷ് എന്ന സല്‍മാന്‍(24) എന്നിവരാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താനുപയോഗിച്ച ലോറിയും പിടികുടിയിട്ടുണ്ട്.

ലോറിയില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്തുന്നത്. തിരൂരങ്ങാടിയിലും പരിസരങ്ങളിലും ചില്ലറവില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി എത്തിച്ചതാണ് ഈ കഞ്ചാവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പം തേനി ഭാഗത്തുനിന്നാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.