തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂുളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

oriental school1955 മുതല്‍ ആറു  പതിറ്റാണ്ടുകളായി നിരവധി വിദ്യാര്‍ത്ഥികളെ അറിവിന്‍റെ മഹാ സമുദ്രത്തിലേക്കാനയിച്ച തിരുരങ്ങാടി ഓറിയന്‍റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പഴയ  കാല വിദ്യാര്‍ത്ഥികളും  അധ്യാപകരും ഒത്തുചേരുന്നു

ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ അയവിറക്കി ഈ വരുന്ന ഡിസംബ൪ 1 നു അവര്‍ വീണ്ടും ആ പഴയ ക്ലാസ്സ്  റൂമുകളില്‍ ഒത്തുകൂടുകയാണ്‌ ഡിസംബര്‍  ഒന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ രാത്രി വരെ നീണ്ടു നില്‍ക്കുന്ന ചടങ്ങിന്‍റെ ഉത്ഘാടനം ബഹുമാനപെട്ട കേരള വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്  നിര്‍വഹിക്കും ചടങ്ങില്‍ പഴയ കാല അധ്യാപകരെ ആദരിക്കുകയും ചെയ്യും

പരിപാടിയുടെ മുന്നോടിയായി ഫേസ്ബുക്ക്‌ ഗ്രൂപും ആരംഭിച്ചിട്ടുണ്ട്