തിരൂരങ്ങാടി മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിത പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എംഎന്‍ മുജീബ് റഹ്മാന്‍ (പ്രസിഡന്റ്), ഇസ്മായില്‍ റാഹത്ത്( ജനറല്‍ സെക്രട്ടറി), സിദ്ദിഖ് ദുബായ് ഹോള്‍ഡ് (ട്രഷറര്‍)
എംഎന്‍ മുജീബ് റഹ്മാന്‍ (പ്രസിഡന്റ്), ഇസ്മായില്‍ റാഹത്ത്( ജനറല്‍ സെക്രട്ടറി), സിദ്ദിഖ് ദുബായ് ഹോള്‍ഡ് (ട്രഷറര്‍)

തിരൂരങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി നിയോജക മണ്ഡലം ജനറല്‍ കൗണ്‍സില്‍ യോഗം മണ്ഡലം പ്രസിഡന്റ് അഷറഫ് ശിഫയുടെ അദ്ധ്യക്ഷതയില്‍ പരപ്പനങ്ങാടി വ്യാപാരി ഭവനില്‍ ചേര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി എ മജീദ്, മുന്‍ തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 2013 – 2015 വര്‍ഷത്തെ പുതിയ ഭാരവാഹികളായി എംഎന്‍ മുജീബ് റഹ്മാന്‍ (പ്രസിഡന്റ്), ഇസ്മായില്‍ റാഹത്ത്( ജനറല്‍ സെക്രട്ടറി), സിദ്ദിഖ് ദുബായ് ഹോള്‍ഡ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.