തിരൂരങ്ങാടിയിൽ കുടമാറ്റം നിയാസിന് ഇനി ഓട്ടോറിക്ഷ

_20160503_081119മലപ്പുറം ചിഹ്നവും കിട്ടി പ്രചരണവും തുടങ്ങിയപ്പോൾ അതാ വരുന്നു പരാതിയും മരവിപ്പിക്കലും പകരം അനുവദിക്കലും. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ നിന്ന് മത്സരിക്കുന്ന ഇടതുപിന്തുണയുള്ള സ്വതന്ത്രൻ നിയാസ് പുളിക്കലകത്തിനാണ്  തനിക്ക് അനുവദിച്ച കുട ചിഹ്നം മാറ്റേണ്ടി വന്നത് .

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മലപ്പുറത്ത് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് വരണാധികാരി കുട ചിഹ്നം അനുവദിച്ചത്. എന്നാൽ കുട രാജ്യത്ത് മറ്റൊരു രാഷ്ട്രീപാർട്ടിയുടെ ചിഹ്നമായതിനാൽ സ്വതന്ത്രന് അനുവദിക്കരുതെന്ന പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു – തുടർന്ന് നിയാസിനനുവദിച്ച കുട ചിഹ്നം മരവിപ്പിക്കുകയായിരുന്നു’ പിന്നീട് മണിക്കൂറുകൾ നീണ്ട കത്തിരിപ്പിനൊടുവിൽ രാത്രി 10 മണിയോടെ ഒട്ടോറിക്ഷ ചിഹ്നം’ അനുവദിക്കുകയായിരുന്നു.

സിറ്റിങ്ങ് എംഎൽഎയും മന്ത്രിയുമായ പി കെ അബ്ദുറബ്ബുമായാണ് നിയാസ് ഏറ്റുമുട്ടുന്നത്. ഇതു വരെ കാണാത്ത തെരഞ്ഞെടുപ്പ് ചൂട് മണ്ഡലത്തിലുടനീളം ദൃശ്യമാണ്.