തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നവീകരിച്ച പേ വാര്‍ഡ്‌ തുറന്നു

തിരൂരങ്ങാടി: താലൂക്ക്‌ ആശുപത്രിയിലെ നവീകരിച്ച പേ വാര്‍ഡ്‌ രോഗികള്‍ക്കായി തുറന്നു. 11 മുറികളോടു കൂടിയ പേ വാര്‍ഡ്‌ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കെ.എച്ച്‌. ആര്‍. ഡബ്ലു.എസിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ആശുപത്രി കെട്ടിടം നവീകരിച്ച്‌ രോഗികള്‍ക്ക്‌ തുറന്നു കൊടുത്തത്‌. ഉദ്‌ഘാടന പരിപാടിയില്‍ തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി. റഹീദ അധ്യക്ഷയായി.

വൈസ്‌ ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍ കുട്ടി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാം മാസ്റ്റര്‍, എം.എ. ഖാദര്‍, നഗരസഭാ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉള്ളാട്ട്‌ റസിയ, സി.ടി. സുഹറാബി, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഇക്‌ബാല്‍ കല്ലുങ്ങല്‍, വി.വി. അബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹനീഫ പുതുപ്പറമ്പ്‌, ജമീലാ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.