തിരൂരങ്ങാടി മുന്‍ പഞ്ചായത്തംഗം കിഴക്കെ പുതുശ്ശേരി സദാനന്ദന്‍(55) നിര്യാതനായി

photo 2 (3)തിരൂരങ്ങാടി: സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റിയംഗം പന്താരങ്ങാടി പാറപ്പുറം കിഴക്കെ പുതുശ്ശേരി സദാനന്ദന്‍(55) നിര്യാതനായി. പട്ടികജാതിക്ഷേമസമിതി ഏരിയ ജോയിന്റ്‌ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, കെ എസ്‌ കെടിയു പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്‌. മുന്‍ പഞ്ചായത്തംഗമായിരുന്നു. മുന്‍ പഞ്ചായത്തംഗങ്ങളുടെ സംഘടനയുടെ തിരൂരങ്ങാടി പഞ്ചായത്ത്‌ സെക്രട്ടറിയാണ്‌. ഭാര്യ: ശാരദ. മക്കള്‍: രജില, ര്‌ജ്ഞിത്ത്‌. മരുമകന്‍: രാമചന്ദ്രന്‍.