Section

malabari-logo-mobile

തേങ്ങാ കള്ളന്‍മാര്‍ക്കെതിരെ പഞ്ചായത്ത്‌ കൂട്ടായ്‌മ

HIGHLIGHTS : തിരൂരങ്ങാടി: സാധരണ ഒന്നോ രണ്ടോ കോഴിയോ തേങ്ങയോ മോഷ്ടിക്കുന്നത്‌ നാട്ടിലെ ചെറുകിട കള്ളന്‍മാരുടെ അവകാശമായാണ്‌ കാണാറ്‌.

download (1)തിരൂരങ്ങാടി: സാധരണ ഒന്നോ രണ്ടോ കോഴിയോ തേങ്ങയോ മോഷ്ടിക്കുന്നത്‌ നാട്ടിലെ ചെറുകിട കള്ളന്‍മാരുടെ അവകാശമായാണ്‌ കാണാറ്‌. എന്നാല്‍ മോഷ്ടിക്കപ്പെടുന്ന തേങ്ങയുടെയും അടക്കയുടെയും വ്യാപ്‌തി കൂടിയതോടെ ഇതിനെതിരെ പഞ്ചായത്ത്‌ തന്നെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. തിരുരങ്ങാടി പന്താരങ്ങാടിയിലെ കണ്ണാടിത്തടം ഭാഗത്ത്‌ മോഷ്ടാക്കളുടെ ശല്യം കൂടിയതോടെയാണ്‌ നാട്ടുകാരും പഞ്ചായത്തും സംഘടിച്ച്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌.

ഇത്‌ സംബന്ധിച്ച്‌ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച്‌ ചേര്‍ത്ത യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അബ്ദുറഹിമാന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ പഞ്ചായത്തംഗം വിപി അഹമ്മദ്‌കുട്ടി ഹാജി അധ്യക്ഷം വഹിച്ചു. യോഗത്തില്‍ കുണ്ടാണത്ത്‌ ബീരാന്‍ ഹാജി, ചാത്തമ്പാടന്‍ ഹംസ, വിവി കുഞ്ഞു, കെവി ഉണ്ണികൃഷ്‌ണന്‍, പിസി തെയ്യന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!