തിരൂരങ്ങാടിയില്‍ കാര്‍ മലക്കം മറിഞ്ഞു;യാത്രക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു

Untitled-1 copyതിരൂരങ്ങാടി: കാര്‍ മലക്കം മറിഞ്ഞെങ്കിലും യാത്രക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു. വെന്നിയൂര്‍ കാച്ചടി ഇറക്കത്തില്‍ വെച്ചാണ്‌ കാര്‍ നിയന്ത്രണംവിട്ട്‌ രണ്ട്‌ തവണ മലക്കം മറിഞ്ഞ്‌ റോഡരികിലെ മതില്‍ തകര്‍ത്ത്‌ സമീപത്തെ പറമ്പിലേക്ക്‌ പതിച്ചത്‌. എറണാകുളത്ത്‌ പോയി മടങ്ങിവരുകയായിരുന്ന കൊയ്‌ലാണ്ടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റ്‌ ഡിസയര്‍കാറാണ്‌ ഇന്ന്‌ പുലര്‍ച്ചെ നാലുമണിക്ക്‌ അപകടത്തില്‍പ്പെട്ടത്‌.

കാറില്‍ അഞ്ചുപേരാണ്‌ ഉണ്ടായിരുന്നത്‌. ഇവര്‍ക്ക്‌ പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അപകടം സംഭവിക്കാനിടയാക്കിയത്‌.