തിരൂരങ്ങാടിയില്‍ പിടിച്ചെടുത്ത തോണികള്‍ നശിപ്പിച്ചു

boat,thirurangadi copyതിരൂരങ്ങാടി: പരിശോധനയ്‌ക്കിടെ പിടികൂടിയ അനധികൃത തോണികള്‍ നശിപ്പിച്ചു. മമ്പുറം മുതല്‍ കൂരിയാടുവരെ പുഴയില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഏഴ്‌ തോണികളാണ്‌ നശിപ്പിച്ചത്‌.

തിങ്കളാഴ്‌ച രാവിലെ മുതല്‍ വൈകീട്ട്‌ വരെ ജില്ലാ പോലീസ്‌ ചീഫിന്റെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡാണ്‌ പരിശോധന നടത്തിയത്‌. പിടിച്ചെടുത്ത തോണികള്‍ക്ക്‌ രജിസ്‌ട്രഷനില്ലായിരുന്നു.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ മണല്‍ ലോറിയെ പിന്‍തുടര്‍ന്ന പോലീസിനു നേരെ ഇവിടെ ആക്രമണമുണ്ടായിരുന്നു.