കനത്തമഴയില്‍ മണ്‍കൂന ഇടിഞ്ഞ്‌ വീണ്‌ വ്യാപാരി മരിച്ചു

photo (5)തിരൂരങ്ങാടി: കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന വീടീനടുത്തുള്ള മണ്‍കൂന ദേഹത്തേക്കിടിഞ്ഞുവീണ്‌ വ്യാപാരി മരിച്ചു. മൂന്നിയൂര്‍ കളിയാട്ടമുക്ക്‌ താഴത്തെവീട്ടില്‍ മെയാതീന്‍ ഹാജി(57) ആണ്‌ മരിച്ചത്‌.

ആലിന്‍ചുവട്ടില്‍ ഇയാള്‍ക്കായി നിര്‍മ്മിച്ച വീടിനടുത്ത്‌ ബുധനാഴ്‌ച പകല്‍ മന്നോടെയാണ്‌ അപകടം സംഭവിച്ചത്‌. കൂട്ടിയിട്ട മണ്ണ്‌ മൊയ്‌തീന്റെ ദേഹത്തേക്ക്‌ ഇടിഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേക്കറി ട്രാവല്‍സ്‌ ഉടമയാണ്‌ മൊയ്‌തീന്‍ ഹാജി.

മൃതദേഹം വ്യാഴാഴ്‌ച തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷം കബറടക്കും. ഭാര്യമാര്‍: ഇയ്യാത്തുട്ടി, നഫീസ. മക്കള്‍: നൗഫല്‍, നിസാമുദ്ദീന്‍, ഹഫ്‌സത്ത്‌, ഹസീന, അഫ്‌റ, ഹനാന. മരുമക്കള്‍: സക്കീര്‍, മുഹമ്മദ്‌ ഷാഫി, നോഫല്‍, ഫസീഖ്‌.