കക്കാട്‌ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി ഉടന്‍പിടിയിലാവും

Untitled-1 copyതിരൂരങ്ങാടി: മാനസികവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച്‌ കടന്നുകളഞ്ഞ പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്‌. മൂപ്പത്തഞ്ചുകാരനായ പ്രതി കര്‍ണാടകയില്‍ ഉണ്ടെന്നാണ പൊലീസിന്‌ വിരം ലഭിച്ചത്‌. കക്കാട്‌ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ കക്കാട്‌ കരുമ്പില്‍ സ്വദേശി കൊളക്കാടന്‍ ഇബ്രാഹീം എന്ന ബാബുവിന്‌ വേണ്ടി ദിവസങ്ങളായി പോലീസ്‌ അന്വേഷണം നടത്തിവരികയാണ്‌. കഴിഞ്ഞ മാസം 17 നാണ്‌ സംഭവം നടന്ന്‌. ഉച്ചസമയത്ത്‌ കക്കാട്‌ കൂളത്ത്‌ പെട്രോള്‍പമ്പിന്‌ പിറകിലെ പുഴക്കരയില്‍ അലക്കാന്‍ പോയ യുവതിയെ ഇയാള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു.

ഈ സംഭവം ശ്രദ്ധയില്‍ പെട്ട അയല്‍വാസി യുവതിയുടെ വല്ല്യുമ്മയോട്‌ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ യുവതിയോട്‌ കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ ഇവര്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. പിന്നീട്‌ ജില്ലാകളക്ടറോടും ജില്ലാ പൊലീസ്‌ മേധാവിയോടും നല്‍കിയ പരാതിയിലും പ്രതിയെ കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ നല്‍കി. 15 ദിവസത്തിനകം പ്രതിയെ അറസ്റ്റു ചെയ്യാമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ ഉറപ്പുനല്‍കിയെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായില്ല.

പ്രതി നേരത്തെ പ്രദേശത്തെ അനധികൃത കടവില്‍ നിന്ന്‌ മണലെടുത്തിരുന്ന സംഘത്തിലുള്‍പ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഇയാള്‍ പോണ്ടിച്ചേരിയില്‍ കോഴിഫാം നടത്തുകയായിരുന്നു എന്നാണ്‌ വിവരം. നേരത്തെ കക്കാട്‌ താമസക്കാരനായിരുന്ന പ്രതി ഇപ്പോള്‍ കരുമ്പില്‍ ചുള്ളിപ്പാറ റോഡിനരികിലാണ്‌ താമസം. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ്‌ തിരൂരങ്ങാടി പോലീസില്‍ നിന്ന്‌ ലഭിക്കുന്ന വിവരം.