തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല രൂപീകരിച്ചു

തിരൂരങ്ങാടി: ജില്ലയിലെ നാലാമത്തെ വിദ്യഭ്യാസജില്ലയായി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ല രൂപികരിച്ചു. ബുധനാഴച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ ജില്ലയായ തിരൂര്‍ വിഭജിച്ചാണ് തിരൂരങ്ങാടിക്ക് രൂപം നല്‍കുന്നത്. നിലവില്‍ തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 116 ഹൈസ്‌കൂളുകളും 161 യുപി സ്‌കൂളുകളും, 364 എല്‍പി സ്‌കൂളുകളുമടക്കം 641 സ്‌കൂളുകളും ഏഴ് ഉപജില്ലാ വിദ്യഭ്യാസ ഓഫീസുകളുമുണ്ട്.

വേങ്ങര, പരപ്പനങ്ങാടി, താനൂര്‍ എന്നീ വിദ്യഭ്യാസ ഉപജില്ലകളാണ് പുതുതായി രൂപികരിച്ച തിരൂരങ്ങാടിയില്‍ ഉള്‍പ്പെടുന്നത്. മലപ്പുറം, തിരൂര്‍ എന്നീ വിദ്യഭ്യാസ ജില്ലകള്‍ക്ക് പുറമെ വണ്ടൂരും ഇപ്പോള്‍ തിരൂരങ്ങാടിയുമായതോടെ ജില്ലയില്‍ നാല് വിദ്യഭ്യാസ ജില്ലകളായി.