തിരൂരങ്ങാടിയില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി തുടങ്ങി

Untitled-1 copyതിരൂരങ്ങാടി:തിരൂരങ്ങാടിയില്‍ ഗവ.ആയുര്‍വേദ ആശുപത്രിയുടെ ഉദ്‌ഘാടനം വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ നിര്‍വഹിച്ചു. പത്തു കിടക്കകളോടെയുള്ള കിടത്തി ചികിത്സ സൗകര്യത്തോടെയാണ്‌ പുതിയ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌.

എം എല്‍ എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രഹൂപ ചെലവഴിച്ചാണ്‌ കെട്ടിടം പണിതിരിക്കുന്നത്‌. ഈ ആശുപത്രിയില്‍ മുപ്പത്‌ കിടക്കകളോടുകൂടിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്‌.

മമ്പുറം ബൈപ്പാസില്‍ ചന്തപ്പടിയിലെ നിലവിലുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക്‌ സമീപമാണ്‌ ആശുപത്രി. ചടങ്ങില്‍ വി.വി ജമീല അധ്യക്ഷയായിരുന്നു. എം അബ്ദുറഹ്മാന്‍ കുട്ടി. എന്‍ എം അന്‍വര്‍ സാദത്ത്‌, സി പി സുഹ്‌റാബി, കെ എം മൊയ്‌തീന്‍, മേലാത്ത്‌ കുഞ്ഞിമുഹമ്മദ്‌, സി ഹബീബ, മനരിക്കല്‍ അഷ്‌റഫ്‌, വി പി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.