തിരൂര്‍ നഗരത്തില്‍ യുവാക്കള്‍ സിനമാ സ്റ്റൈലില്‍ ഏറ്റുമുട്ടി

fightതിരൂര്‍:തിരൂര്‍ നഗരമധ്യത്തില്‍ ഞായറാഴ്‌ച രാത്രിയില്‍ യുവാക്കളുടെ രണ്ട്‌ സംഘങ്ങള്‍ പരസ്‌പരം ഏറ്റുമുട്ടി. രാത്രി എട്ടരമണിയോടെയാണ്‌ സംഭവം അരങ്ങേറിയത്‌. കണ്ടുനിന്ന്‌ നാട്ടഴാര്‍ പരിഭ്രാന്തരായി ചിതറിയോടി. കുട്ടയടി ഏറെ നേരം നീണ്ടുനിന്നു. സംഘത്തില്‍ ഭുരിഭാഗം പേരും മദ്യപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു ഇതിന്റെ തുടര്‍ച്ചയായാണ്‌ ഞായറാഴചയും അടിയുണ്ടായത്‌്‌. പോലീസ്‌ സറ്റേഷന്‌ തൊട്ടടുത്ത്‌ സംഭവമുണ്ടായിട്ടും പോലീസ്‌ സ്ഥലത്തെത്തിയില്ല.