തിരുരില്‍ യുവതിയും കുട്ടികളും വീടിനകത്ത് മരിച്ചനിലയില്‍

jaseenaതിരൂര്‍ : തിരുന്നാവായ വൈരങ്കോട്ട് യുവതി തന്റെ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യചെയ്തു. കൊച്ചിക്കോടാ വലിയകത്ത് ഇംത്യാസിന്റെ ഭാര്യ ജസീന(28), മക്കളായ നൗറീന്‍(4) ഇസാന്‍(2) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയുറിക്കത്തിന് ശേഷം മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഭര്‍തൃമാതാവ് തൊട്ടടുത്ത വീട്ടില്‍ വിവരമറിയിക്കുയായിരുന്നു വാതില്‍ ചവിട്ടിതുറന്ന് നോക്കിയപ്പോഴാണ്. കുട്ടികള്‍ ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്ന് മരിച്ച നിലയിലും ജസീനയെ തുങ്ങിയ നിലയിലും കണ്ടത്തിയത്
ജസീനക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവ് ഇംത്യാസ് വിദേശത്താണ്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു