തിരൂര്‍ യാസിര്‍ വധക്കേസ്;പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

തിരൂർ : മതം മാറിയതിന് ഓട്ടോ ഡ്രൈവർ യാസിറിനെ ആർ.എസ്. എസുകാർ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ നാലാം പ്രതി പുറത്തൂർ പുതുപ്പള്ളി ചന്ദനപ്പറമ്പിൽ സുരേന്ദ്രൻ (45) 20വര്‍ഷത്തിന്ശേഷം പിടിയിൽ .

1998-ലാണ് കേസിനാസ്പദമായ സംഭവം. ആറ് പ്രതികളുള്ള കേസിൽ ഒരു പ്രതി രവി പിന്നീട് കൊല്ലപ്പെട്ടു. മറ്റുള്ളവരെ കോടതി വെറുതെ വിട്ടിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു സുരേന്ദ്രൻ കുടകിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. ഫോൺ ഉപയോഗിക്കാതെയും, നാട്ടുകാരുമായി യാതൊരു ബന്ധവും പുലർത്താതെ കഴിഞ്ഞതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന് എസ്.ഐ. സുമേഷ് സുധാകരൻ പറഞ്ഞു. ഹെർണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഭാര്യയെയും, കുട്ടികളെയും കാണാനെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് എത്തി പിടികൂടുന്നത്.

യാസിറിന്റെ പഴയ പേര് അയ്യപ്പന്‍ എന്നായിരുന്നു. ഇയാള്‍ മതം മാറി ഇസ്ലാമായതാണ് വൈരാഗ്യത്തിനും കൊലയ്ക്കും കാരണമായതെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles