Section

malabari-logo-mobile

തിരൂരില്‍ രാത്രികാല വെറ്റിനറി സേവനത്തിന് തുടക്കം.

HIGHLIGHTS : തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരൂര്‍ വെറ്റിനറി പോളിക്ലിന...

തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരൂര്‍ വെറ്റിനറി പോളിക്ലിനിക് കേന്ദ്രീകരിച്ചാണ് കര്‍ഷകര്‍ക്കായി രാത്രികാല സേവന സൗകര്യമൊരുക്കിയത്. പശുക്കള്‍ക്ക് രാത്രികാലങ്ങളില്‍ ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ സമീപിക്കാനുള്ള സൗകര്യമാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും നിലവില്‍ വന്നത്. വൈകീട്ട് ആറു മുതല്‍ രാവിലെ ആറു മണിവരെ വെറ്റിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണ് സംവിധാനം.

ജില്ലയില്‍ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സൗകര്യമൊരുക്കുകയായിരുന്നു. രാത്രികാല സേവനത്തിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷകര്‍ 9061406401 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

sameeksha-malabarinews

രാത്രികാല സേവന പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്സത്ത് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മുനീറാ കിഴക്കാംകുത്ത് അധ്യക്ഷയായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി കുമാരന്‍, വെട്ടം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.ടി ബാവ, നഗരസഭാ കൗണ്‍സിലര്‍ ശാന്ത ടീച്ചര്‍, രുഗ്മിണി ടീച്ചര്‍, മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ക സലീം, കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ രാജേഷ്‌കുമാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോ: ബി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!