വളവന്നൂര്‍ യത്തീംഖാന കോമ്പൗണ്ടില്‍ സ്‌കൂള്‍ ബസ്സിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്.

BAFAKHY SCHOOL copyതിരൂര്‍: കല്പകഞ്ചേരി വളവന്നൂര്‍ ബാഫഖി തങ്ങള്‍ യത്തീംഖാന കോമ്പൗണ്ടില്‍ സ്‌കൂള്‍ ബസ്സിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഈ സ്‌കൂളിലെ ഉസ്താദായ അബ്ദുള്‍ സലാം പിപി(30) ആണ് മരിച്ചത്. പരിക്കേറ്റ സ്‌കൂളിലെ ജീവനക്കാരനായ സുലൈമാന്‍(26) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌കൂള്‍ വിട്ട് കുട്ടികളുമായി കോമ്പോണ്ടിന്റെ പുറത്തേക്ക് വരികയായിരുന്ന ബസ്സിന് മുന്നില്‍ പെട്ട ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ബൈക്ക് യാത്രകരിലെ ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഇയാളുടെ മൃതദേഹം ചതഞ്ഞഅരഞ്ഞ നിലയാലാരുന്നു. നിയന്ത്രണം വിട്ട ബസ്സ് സ്‌കൂള്‍ കോമ്പോണ്ടിന് പുറത്തെത്തിയാണ് നിന്നത്.