ടൂറിസ്റ്റ് ഹോമില്‍ നിന്ന് ടി.വി മോഷ്ടിക്കുന്നയാള്‍ പിടിയില്‍;ആദ്യ പരാതി തിരൂരില്‍

തിരൂര്‍: ഹോട്ടലുകളില്‍ മുറിയെടുത്ത് ടെലിവിഷന്‍ കവര്‍ന്നിരുന്ന കള്ളന്‍ ഒടുവില്‍ പിടിയിലായി. കേരളാ പോലീസിന് തലവേദന സൃഷ്ടിച്ച കള്ളനെ കോയമ്പത്തൂരിലെ ആഢംബര ഹോട്ടലില്‍ നിന്ന് സമാനമായ രീതിയില്‍ മുറിയെടുത്ത് കളവുനടത്തുന്നതിനിടയിലാണ് പിടികൂടിയത്. തിരൂര്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നും ഇയാള്‍ ടി.വി മോഷ്ടിച്ച് കടന്നു കളഞ്ഞിരുന്നു. ആഢംബര ഹോട്ടലുകളില്‍ മുറിയെടുത്ത് അവിടെ നിന്ന് ടി.വി മാത്രം മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.

പാലക്കാട്ടെ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ അംഗമാണ് ശ്രീ കുമാര്‍ എന്നാണ് വിവരം. ശ്രീകുമാറിന്റെ ചിത്രം ലഭിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഗുരൂവായൂരില്‍ ഇയാള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പോലീസ് ഇവിടെ എത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടിയിലാണ് ഇയാള്‍ കോയമ്പത്തൂരില്‍ പിടിയിലായത്. പ്രതിക്കായി തിരൂര്‍ പോലീസും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.