തിരൂരില്‍ ഏഴു ദിവസത്തേക്കു നിരോധനാജ്ഞ

തിരൂര്‍: തിരൂര്‍ നഗരസഭയില്‍ പോലീസ് ലൈന്‍ മുതല്‍ തെക്ക് ഭാഗത്തേക്ക് തലക്കാട് പഞ്ചായത്ത് അതിര്‍ത്തി വരെ ഇന്നു മുതല്‍ ഏഴു ദിവസത്തേക്ക് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജനങ്ങള്‍ സംഘം ചേരുന്നതും മൂന്നിലധികം ആളുകള്‍ ഒരുമിച്ചു കൂടുന്നതും താല്‍ക്കാലികമായി നിരോധിച്ചതായി പോലീസ് അറിയിച്ചു.

ആര്‍ എസ് എസ് പ്രവര്‍ത്തകനായ പൊയിലിശസശ്ശേരി ബിപിന്‍(23)കൊല്ലപ്പെട്ടസാഹചര്യത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രദേശത്ത് ഇന്ന് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.