തിരൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

തിരൂര്‍: തൃപ്രങ്ങോട്ട്‌ ആളില്ലാത്ത വീട്ടില്‍ മോഷമ ശ്രമം. വീടിന്റെ വാതിലുകളും അലമാരകളും വെട്ടിപ്പൊളിച്ചു. ബീരാഞ്ചിറ പട്ടത്തൊടി കോയയുടെ വീട്ടിലാണ്‌ മോഷണ ശ്രമം നടന്നത്‌.

കോയയും വീട്ടുകാരും ഗള്‍ഫിലായതിനാല്‍ വീട്‌ പൂട്ടിയിട്ടിരിക്കുകയാണ്‌. വാതില്‍ തകര്‍ത്താണ്‌ മോഷ്ടടക്കള്‍ അകത്ത്‌ പ്രവേശിച്ചത്‌.

പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.