തിരൂരില്‍ കവര്‍ച്ച നടത്തിയ രണ്ട്‌ യുവതികള്‍ പിടിയില്‍

Story dated:Thursday August 27th, 2015,11 38:am
sameeksha sameeksha


tirurതിരൂര്‍: തൃക്കണ്ടിയൂരിനടുത്ത്‌ പട്ടാപകല്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച്‌ ഉള്ളില്‍ കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടു യുവതികള്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ചെല്ലപ്പന്റെ മകള്‍ നാഗമ്മ(35), താനൂര്‍ പനങ്ങാട്ടുര്‍ കണ്ണന്തളി സ്വദേശി കുമാറിന്റെ ഭാര്യ സാവിത്രി(25) എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ കളവുമുതല്‍ വാങ്ങിയ പൊന്‍മള സ്വദേശി വില്ലന്‍വീട്ടില്‍ ഹനീഫ(29) എന്നയാളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌..

സംഭവത്തെ പറ്റി പോലീസ്‌ പറയുന്നതിങ്ങിനെ. തൃക്കണ്ടിയൂരിലെ വിജയലക്ഷ്‌മിയുടെ ലിറ്റില്‍ ഫ്‌ളവര്‍ വീട്ടിന്റെ അടുക്കളയുടെ ആസ്‌ബറ്റോസ്‌ ഷീറ്റ്‌ പൊട്ടിച്ചാണ്‌ മോഷണം നടത്തിയത്‌. സാവിത്രി ആരെങ്ങിലും വരുന്നുണ്ടോയെന്നു നോക്കുയും നാഗമ്മ അകത്തുകയറുയകയുമായിരുന്നു. തുടര്‍ന്ന മോഷണമുതലുകളായ പാത്രങ്ങളും മറ്റും ഹനീഫയുടെ ആക്രികടയില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു.
യുവതികളെ തിരൂര്‍ രചന ബാറിന്‌ സമീപത്ത്‌ വെച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തതത്‌ തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലിലില്‍ ഹനീഫയുടെ കടയില്‍ നിന്ന്‌ കളുവുമുതലുകള്‍ കണ്ടെടുത്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ മൂവരെയും കോടതി റിമാന്റ്‌ ചെയ്‌തു.