ഭൂരഹിതര്‍ തിരൂര്‍ താലൂക്ക്‌ ഓഫീസ്‌ ഉപരോധിച്ചു

tirur taluk office copyതിരൂര്‍: ഭൂരഹിത കേരളം പദ്ധതിയില്‍ അപേക്ഷിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും സ്വന്തം താലൂക്കില്‍ തന്നെ ഭൂമി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ തിരൂര്‍ താലൂക്ക്‌ ഓഫീസ്‌ ഉപരോധിച്ചു.

ഭൂരഹിത കേരളം പദ്ധതി പ്രകാരം തയ്യാറാക്കി അംഗീകരിച്ച അപേക്ഷകരുടെ പട്ടിക വരുന്ന ആഗസ്റ്റ്‌ 15 ന്‌ അവസാനിക്കുമെന്നിരിക്കെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ച്‌ പ്രശ്‌നം പരിഹരിക്കണമെന്നും, ഭൂമി ലഭിക്കാന്‍ വൈകുന്ന മുറയ്‌ക്ക്‌ അപേക്ഷകര്‍ക്ക്‌ വീട്ടുവാടക അനുവദിക്കണമെന്നും തീര്‍പ്പാകാതെ കിടക്കുന്നപട്ടയം അപേക്ഷകളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

രാവിലെ 6 മണിക്ക്‌ ആരംഭിച്ച ഉപരോധം ഉച്ചയ്‌ക്ക്‌ 1 മണിവരെ നീണ്ടുനിന്നു. സമരക്കാരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. ഉപരോധസമരം വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ഭൂസമര സമിതി കണ്‍വീനര്‍ ഗണേഷ്‌ വടേരി ഉദ്‌ഘാടനം ചെയ്‌തു.