തിരൂരിലെ തമിഴ്‌നാട് സ്വദേശിയുടെ കൊല മൂന്ന് പേര്‍ പിടിയില്‍

murder_logoതിരൂര്‍: തിരൂര്‍ മൂച്ചിക്കലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് തമിഴ്‌നാട് വിരുദനഗര്‍ നെടിയപ്പോട് സ്വദേശി ചിന്നയ്യനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‌പേര്‍ പിടിയില്‍. മൂച്ചിക്കല്‍ സ്വദേശകളായ സെയ്തു, ഉമ്മര്‍ഫാറൂഖ്, അബ്ദുറഹ്മാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കഴിഞ്ഞ ഏപ്രില്‍ 16ാം തിയ്യതി രാത്രിയില്‍ ആയപ്പാറ ടവറിന്റെ ടെറസ്സില്‍ നിന്നാണ് ചിന്നയ്യനെ തള്ളിയിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയിലായിരുന്ന ചിന്നയ്യന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മദ്യപാനത്തിനിടയിലുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയായത്.