Section

malabari-logo-mobile

തിരൂരില്‍ സ്വാമി സന്ദീപാനന്ദ ചൈതന്യയെ ആക്രമിച്ചു

HIGHLIGHTS : തിരൂര്‍ : മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചുവന്ന് ആരോപിച്ച് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപാനന്ദ ചൈതന്യയെ ആര്‍എസ്എസ് പ്രവര...

തിരൂര്‍ : മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചുവന്ന് ആരോപിച്ച് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപാനന്ദ ചൈതന്യയെsandeepanda 1ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ സ്വാമിയെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പച്ചിരിക്കുകയാണ്.

സ്‌കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുതല്‍ നടന്ന വരുന്ന പ്രഭാഷണത്തില്‍ സംസാരിച്ചുകൊണ്ടിരെക്കെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തില്‍ അമൃതാനന്ദമയിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയന്നാരോപിച്ച് അമ്മ ഭക്തര്‍ എന്നപേരില്‍ ഒരു സംഘം ഓഡിറ്റോറിയത്തില്‍ ബഹളം വെക്കുകയായിരുന്നു. ഇത് കാര്യമാക്കാതെ ക്ലാസ് തുടങ്ങിയതോടെ സംഘം വേദിയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് സ്വാമിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി മര്‍ദ്ധിക്കുകയും ചെയ്തു. മര്‍ദ്ധനത്തെ തുടര്‍ന്ന് സന്ദീപനന്ദ വേദിയില്‍ നിന്നിറങ്ങിയോടി തുഞ്ചന്‍ സ്മാരകട്രസ്റ്റി്‌ന്റെ ഓഫീസില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു.

sameeksha-malabarinews

ഓഫീസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുര്‍ എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.

കുട്ടികളടക്കമുള്ള നാല്‍പതോളം ആളുകള്‍ ഈ സമയത്ത് പ്രഭാഷണം കേള്‍ക്കാനെത്തിയിരുന്നു ഇവര്‍ക്ക് മുന്നിലിട്ടായിരുന്നു ആക്രമമണം. അക്രമിസംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നെന്ന് ദൃഢ്‌സാക്ഷികള്‍ പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!