വയോജനദിനത്തില്‍ മാതൃകയായി വിദ്യാര്‍ത്ഥികള്‍

tirur 22തിരൂര്‍: സ്വാതന്ത്ര്യദിനത്തില്‍ വ്യത്യസ്‌ത പരിപാടികള്‍ അവതരിപ്പിച്ച എംഡിപിഎസിലെ വിദ്യാര്‍ത്ഥികള്‍ പുതിയ ആശയങ്ങളുമായി വീണ്ടും തെരുവിലേക്ക്‌. വയോജനദിനവും ഗാന്ധിജയന്തിയുടെയും ഭാഗമായി സ്‌കൂളിലെ ജെആര്‍സിയിലെയും നന്മയിലെയും അംഗങ്ങള്‍ തിരൂര്‍ പരിസരപ്രദേശത്തെ വൃദ്ധര്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണവും ഒരു പുതപ്പും നല്‍കി.tirur 33

റെയില്‍വെ സ്റ്റേഷന്‍, ഗവണ്‍മെന്റ്‌ ഹോസ്‌പിറ്റല്‍, ബസ്‌സ്റ്റാന്റ്‌ പരിസരം എന്നിവിടങ്ങളില്‍ കഴിയുന്ന അവര്‍ക്കാണ്‌ നല്‍കിയത്‌.

സഫിയടീച്ചര്‍, രഹ്ന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.