തിരൂരില്‍ 9 ാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

Untitled-1 copyതിരൂര്‍: വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മംഗലം ചേന്നര ഷൈലേഷ്‌,രതി ദമ്പതികളുടെ ഏക മകന്‍ രതീഷ്‌(14) ആണ്‌ മുങ്ങിരിച്ചത്‌. ഇന്ന്‌ വൈകീട്ട്‌ 4.45 ഓടെയാണ്‌ കുളിക്കാനിറങ്ങിയ കുട്ടി അപകടത്തില്‍പ്പെട്ടത്‌. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുളത്തില്‍ നിന്നും പുറത്തെടുത്ത കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രതീഷ്‌ ആലത്തിയൂര്‍ ഹൈസ്‌കൂളിലെ 9 ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.