Section

malabari-logo-mobile

തിരൂരില്‍ വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നഗ്നഫോട്ടോകള്‍ അയച്ച അധ്യാപകന്‍ കസ്റ്റഡിയില്‍

HIGHLIGHTS : തിരൂര്‍: വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നഗ്നഫോട്ടോകള്‍ അയച്ചുകൊടുത്തെന്ന പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയിലെടുത്തു. അധ്യാപകനെ തേടി രക്ഷിതാ...

untitled-1-copyതിരൂര്‍: വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നഗ്നഫോട്ടോകള്‍ അയച്ചുകൊടുത്തെന്ന പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയിലെടുത്തു. അധ്യാപകനെ തേടി രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലേക്കെത്തിയത് സംഘര്‍ഷത്തിനിടയാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂളിലെ കംപ്യൂട്ടര്‍ അധ്യാപകനായ തിരുന്നാവായ രാങ്ങാട്ടൂര്‍ അനശ്വരയില്‍ രാജേഷി(40)നെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളോട് മൊബൈല്‍ നമ്പര്‍ വാങ്ങി വാട്‌സ് ആപ്പിലൂടെ നഗ്നഫോട്ടോകള്‍ അയക്കുകായയിരുന്നു. ചില വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ നമ്പറിനു പകരം സഹപാഠികളായ ആണ്‍കുട്ടികളുടെ നമ്പറാണ് നല്‍കിയത്. ഈ നമ്പറില്‍ രാത്രി സമയങ്ങളില്‍ ചാറ്റ് ചെയ്ത് പെണ്‍കുട്ടികളാണെന്ന് കരുതി ഇവരുടെ നഗന്‌ഫോട്ടോകള്‍ ആവശ്യപ്പെടുകയായിരുന്നു വെന്നും പരാതിയില്‍ പറയുന്നുണ്ട്.

sameeksha-malabarinews

രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാത്താണ് പ്രശ്‌നം വഷളാക്കിയത്. ബുധനാഴ്ച ഉച്ചയോടെ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകനെ തേടി സ്‌കൂളിലെത്തുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസെത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!