തിരൂരില്‍ ഗായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

Story dated:Thursday February 25th, 2016,11 35:pm
sameeksha sameeksha

tirur newsതിരൂര്‍: വീട്ടമ്മയെ പീഡിപ്പിച്ച പരാതിയില്‍ മാപ്പിളപ്പാട്ട് ഗയകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ ജംഷീര്‍ കൈനിക്കര(26)യാണ് അറസ്റ്റിലായത്. ബി.പി അങ്ങാടി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരീരക വൈകല്യമുള്ള ജംഷീര്‍ നിരരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. തിരൂര്‍ സിഐ പി പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.