തിരൂരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

Story dated:Thursday May 5th, 2016,06 46:pm
sameeksha sameeksha

Untitled-1 copyതിരൂര്‍: ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പിടികൂടി. തിരൂരിനടുത്ത്‌ പൂല്ലൂരില്‍ താമസക്കാരനായ തിരുന്നാവായ എടക്കുളം സ്വദേശി ചെറുപറമ്പില്‍ അബ്ദുറഹ്മാന്‍(45) ആണ്‌ പിടിയിലായത്‌. കഴിഞ്ഞദിവസം വീട്ടുകാര്‍ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ സംശയം തോന്നിയ രക്ഷിതാക്കള്‍ വിവരം ചോദിച്ചറിയുകയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായം തേടുകയുമായിരുന്നു. ഇതെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ലൈനിന്റെ പരാതിയില്‍ തിരൂര്‍ പോലീസ്‌ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഇയാള്‍ നേരത്തെ ജോലിചെയ്‌തിരുന്ന മദ്രസകളിലും സമാനമായരീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ക്ക്‌ മൂന്ന്‌ ഭാര്യമാരും രണ്ട്‌ മക്കളുമുണ്ട്‌.