തിരൂരില്‍ ക്ഷേത്രകുളത്തില്‍ വീണ്‌ 5ാം ക്ലാസുകാരന്‍ മരിച്ചു

Untitled-2 copyതിരൂര്‍: ക്ഷേത്രകുളത്തില്‍ വീണ്‌ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ചു. പൊറ്റത്ത്‌പടിയിലെ താമസക്കരാന്‍ പുത്തന്‍ പുരയില്‍ അക്‌ബറിന്റെ മകന്‍ മാലിക്‌ ദിനാര്‍(11)ആണ്‌ മരിച്ചത്‌. തിരൂര്‍ ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌. ശനിയാഴ്‌ച പകലാണ്‌ സംഭവം. സ്‌കൂളില്‍ നിന്ന്‌ കരാട്ടേ പരിശീലനം കഴിഞ്ഞ്‌ മടങ്ങവെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. മാലിക്‌ കുളത്തില്‍ വീണത്‌ കണ്ട്‌ ഭയന്ന ഒപ്പമുള്ള കുട്ടികള്‍ വീട്ടിലേക്ക്‌ ഓടിപോവുകയായിരുന്നു.

ക്ഷേത്രപടിയില്‍ ബാഗ്‌ കണ്ട്‌ സംശയം തോന്നിയ നട്ടുകാര്‍ കുളം പരിശോധിച്ചപ്പോഴാണ്‌ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്‌. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ പോസ്‌റ്റു മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

ഉമ്മ സൈറാബാനു. സഹോദരന്‍: മുഹമ്മദ്‌ ദില്‍ഷാദ്‌.