തിരൂരില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ 5 പേര്‍ അറസ്റ്റില്‍

തിരൂര്‍ : സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരെ തിരൂര്‍ എസ്‌ഐ രവിസന്തോഷ് അറസ്റ്റ് ചെയ്തു. ആതവനാട് അയ്യപ്പള്ളി നിഷാദ് (24), മയ്യേരി മുഹമ്മദ് (19), പുളിശ്ശേരി അജ്മല്‍ (21), തലകുറ്റിപറമ്പില്‍ ശിഹാബ് (23), അണ്ണത്ത് മുഹമ്മദ് ഷെരീഫ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ വഴിയരികില്‍ ഓട്ടോ നിര്‍ത്തി മദ്യപിച്ചെത്തിയ യുവാക്കള്‍ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടി കൂടിയ നാട്ടുകാര്‍ യുവാക്കളെ പിടികൂടുകയും ഓട്ടോ തകര്‍ക്കുകയും ചെയ്തിരുന്നു.