തിരൂരില്‍ അനധികൃതമണല്‍ കടത്തല്‍ – വാഹനങ്ങള്‍ ലേലം ചെയ്യും

തിരൂര്‍: അനധികൃത മണല്‍ കടത്തിന് പിടിച്ചെടുത്ത തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള 64 വാഹനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ നിശ്ചയിക്കുന്ന തുക റിവര്‍ മേനേജ്‌മെന്റ് ഫണ്ടിലേക്ക് വാഹന ഉടമകള്‍ ആഗസ്റ്റ് പത്തിനകം അടക്കുന്നപക്ഷം വാഹനം ഉടമകള്‍ക്ക് വിട്ടുനല്‍കും . ജില്ലാ കളക്ടറുടെ പേരില്‍ എസ്ബിഐ മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ മാറാവു രീതിയില്‍ ഡിമാന്റ് ഡ്രാഫ്റ്റായിട്ടാണ് തുക അടക്കേണ്ടത് . നിശ്ചിതസമയപരിധിക്കുള്ളില്‍ തുക അടച്ചില്ലെങ്കില്‍ മുന്നറിയിപ്പുകൂടാതെ വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യും.