Section

malabari-logo-mobile

തിരുർ വിപിൻ വധക്കേസ്: 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

HIGHLIGHTS : തിരുർ ആർ എന് എസ് പ്രവർത്തകനായ തിരുർ തൃപ്രങ്ങോട് സ്വദേശി വിപിനെ (22)

തിരുർ: ആർ എന് എസ് പ്രവർത്തകനായ തിരുർ തൃപ്രങ്ങോട് സ്വദേശി വിപിനെ (22) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പോപ്പുലര്‍ഫ്രണ്ട് തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് പെരുന്തല്ലുര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍(39), പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശി സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായത് കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ്‌ചെയ്തിരിക്കുന്നത്.

 

വിപിന്‍ ജ്യാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ ഇയാളെ കൊലചെയ്യാന്‍ തീരുമാനച്ചിരുന്നു. നേരത്തെ ഒരു തവണ ഇയാളെ വധിക്കാന്‍ ശ്രമിച്ചെങ്ങിലും ഈ നീക്കം പാളിപ്പോകുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂര്‍ , പൊന്നാനി, കുറ്റിപ്പുറം, എടപ്പാള്‍ നരിപറമ്പ് എന്നിവടങ്ങളില്‍ വെച്ചാണ് കേസിന്റെ ഗൂഢാലോചന നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. കൃത്യത്തില്‍ ഉള്‍പ്പെട്ട മുഴവന്‍ പ്രതികളെയും തിരച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

sameeksha-malabarinews

ഈ രണ്ട് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കുടതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്‌ററഡിയില്‍ വാങ്ങും.

കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ പുല്ലൂണി ഫൈസല്‍ എന്ന യുവാവിനെ കൊലചെയ്ത കേസില്‍ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. കഴിഞ്ഞ മാസം 24 നാണ് തിരൂര്‍ ബിപി അങ്ങാടിക്ക് സമീപം വിപിന്‍ വെട്ടേറ്റ് മരിച്ചത് രാവിലെ ബൈക്കില്‍ തിരൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ അക്രമികള്‍ തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡയിലെടുത്ത് ഇതനകം തന്നെ ചോദ്യം ചെയ്തുകഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!