Section

malabari-logo-mobile

തിരൂരില്‍ വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വിദ്യാര്‍ത്ഥി പിടിയില്‍

HIGHLIGHTS : തിരൂര്‍ : പെരുവഴിയമ്പലത്തെ സ്വന്തം വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് നാടുവിട്ട പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍. ഇതിനായി ഈ പത...

തിരൂര്‍ : പെരുവഴിയമ്പലത്തെ സ്വന്തം വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് നാടുവിട്ട പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍. ഇതിനായി ഈ പതിനാറുകാരനെ സഹായിച്ച മൂന്ന് കൂട്ടുകാരും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

മങ്ങാട് താമസിക്കുന്ന പക്കിയ മക്കാനകത്ത്  ഇര്‍ഷാദ്(19), മിനടത്തൂര്‍ തോട്ടിയില്‍  റിബിന്‍(18), കാളാട് സ്വദേശി ഇരുത്തോടി മുഹമ്മദ് ഷമീം(19) എന്നിവരാണ് പിടിയിലായത്.

sameeksha-malabarinews

സ്‌കൂളിലേക്ക് മൊബൈല്‍ കൊണ്ടുപോകുന്നത് ഉമ്മ വിലക്കുകയും, ഫോണ്‍ ദുരപയോഗം ചെയ്യുന്നത് പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതുമാണ് പതിനാറുകാരനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് കൂട്ടുകാരായ ഇര്‍ഷാദ്, റിബിന്‍ എന്നിവരെ അറിയിച്ച് കവര്‍ച്ച നടത്തി നാടുവിടാന്‍ തിരൂമാനിക്കുകയായിരുന്നു.

തുടര്‍ന്ന്‌  വീട്ടുകാര്‍ ബന്ധു വിട്ടില്‍ പോയ സമയം നോക്കി ഉമ്മ അയല്‍വീട്ടിലേല്‍പ്പിച്ച താക്കോല്‍ വാങ്ങി വീട് തുറന്നാണ് മോഷണം നടത്തിയത്. വീട്ടിലെ സ്.സി.ടി.വി. നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അലമാരയിലുള്ള സ്വര്‍ണം മൂന്നു പേരും കൂടി പങ്കിട്ടെടുക്കുകയും രണ്ട് മോതിരം പട്ടാമ്പിയിലെ സ്വര്‍ണ്ണക്കടയില്‍  വില്‍ക്കുകയും ചെയ്തു. ശേഷം പതിനാറുകാരനെ അലപ്പുഴയിലെ പള്ളിമുക്കില്‍ സെയില്‍സ് മേനായി ജോലി ചെയ്യുന്ന കാളാട് സ്വദേശി ഇരുത്തോടി ന്‍ മുഹമ്മദ് ഷമീംമിന്റെ
അടുത്തേക്ക് ട്രെയിന്‍ കയറ്റി വിട്ടു.  പിന്നീട്‌  ഇര്‍ഷാദും, റിബിനും വയനാട് പോയി തിരിച്ചു വരികയും ചെയ്തു. മുഹമ്മദ് ഷമീമിന്റെ സഹായത്തോടെ സ്വകാര്യ സ്ഥാപനത്തില്‍ കുറച്ചു സ്വര്‍ണ്ണം പണയം വെച്ച് 70000രൂപ വാങ്ങുകയും ചെയ്തു.

പരാതിയില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹയത്തോടെ അന്വേഷിച്ചപ്പോള്‍ പതിനാറുകാരന്‍ ഇടുക്കിയിലുള്ളതായി വിവരം ലഭിക്കുകയും താനൂര്‍ പോലീസ് എറ്റുമാനൂര്‍ പോലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായത്. ഇര്‍ഷാദ്, റിബിന്‍ എന്നിവരുടെ പക്കല്‍ നിന്നും 22പവനും 30000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പതിനാറുകാരനെ ജുവനൈല്‍ കോടതി ചുമതലയുളള
മഞ്ചേരി സി.ജെ.എം. കോടതിയിലും, മറ്റ് മൂന്ന് പേരെ പരപ്പനങ്ങാടി കോടതിയിലും ഹാജരാക്കും.

അന്വേഷണത്തിന് താനൂര്‍ സി.ഐ. എം.ഐ. ഷാജി, എസ്.ഐ. രാജേന്ദ്രന്‍ നായര്‍, എ.എസ്.ഐ. വാരിജാക്ഷന്‍, എ.സി.പി. ഒ.നവീന്‍, സി.പി.ഒ. രതീഷ്, സൈബര്‍ സെല്‍ സി.പി.ഒ. കെ.സലേഷ്  എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!