തിരൂര്‍-ചമ്രവട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍: തിരൂര്‍ – ചമ്രവട്ടം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെ ഭാഗിക ട്രാഫിക് നിയന്ത്രണവും റൂട്ട് ബസ്സുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഗതാഗതവും നിരോധിച്ചു. വാഹനങ്ങള്‍ എന്‍.എച്ച് 66 വഴിയും മറ്റു വാഹനങ്ങള്‍ ബി.പി അങ്ങാടി – കുറ്റിപ്പുറം, കൊടക്കല്‍ – ആലത്തിയൂര്‍, ആലത്തിയൂര്‍ – പള്ളിക്കടവ് റോഡുകള്‍ വഴിയും പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.