തിരൂരില്‍ റോഡില്‍ മീന്‍ പിടിച്ച് പ്രതിഷേധം

തിരൂര്‍: ചമ്രവചട്ടം, കടലുണ്ടി റോഡിലെ യാത്രാ ദുരിതത്തിനെതിരെ എന്‍.സി.പി തിരൂര്‍ ബ്ലോക് കമ്മിറ്റി കുളമായ റോഡില്‍ മീന്‍ പിടിച്ചു പ്രതിഷേധിച്ചു. റോഡ് പൂര്‍ണായും തകര്‍ന്നതോടെ ജീവന്‍പണയപ്പെടുത്തിയാണ് ഓരോ യാത്രക്കാരും ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് റോഡ് നിര്‍മാണത്തിന് നല്‍കിയ അനുമതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്നും മുന്‍ ഭരണകക്ഷി എംഎല്‍എയുടെ ഈ വിഷയത്തിലെ സ്വാധീനത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്നും നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

പ്രതിഷേധ ധര്‍ണ ജില്ലാ എന്‍.സി.പി സിക്രട്ടറി സി.പി ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡന്റ് രാജീവ് കലക്കാട്, അരുണ്‍ ചെമ്പ്ര, നാദിര്‍ഷ കടായിക്കല്‍, അക്ബര്‍ പുന്നശ്ശേരി, കെ പി ബീരാവുണ്ണി, ബാബു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.