തിരൂരില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ റിമാന്‍ഡില്‍

IMG-20150610-WA0020 copyതിരൂര്‍: വൈദ്യുതിബോര്‍ഡ്‌ ജീവനക്കാരനാണെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ തിരൂര്‍പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പടിഞ്ഞാറെക്കര പണ്ടായി ചേലക്കല്‍ നൗഫല്‍(24)ലാണ്‌ പിടിയിലായത്‌. ഇയാള്‍ നേരത്തെ മദ്രസ വിദ്യാര്‍ത്ഥിനിയെ ഒട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും 2013 ല്‍ ബിപി അങ്ങാടി സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്‌.

പൂക്കയില്‍ സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ അധിക്രമിച്ച്‌ കയറി മാനഭംഗപ്പെട്ടുത്താന്‍ ശ്രമിച്ചെന്നാണ്‌ പരാതി. യുവതി വീട്ടിന്റെ മുകളിലത്തെ നിലയില്‍ കുട്ടിക്ക്‌ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ വീട്ടിനുളളില്‍ കയറിയ നൗഫല്‍ വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരനാണെന്നും വൈദ്യുതി ബില്‍ അടച്ചില്ലെന്നും പറഞ്ഞ്‌ വീട്ടമ്മയുടെ അടുത്ത്‌ ചെന്നു. തുടര്‍ന്ന്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ബഹളം വെച്ച യുവതിയുടെ വായപൊത്തിപ്പിടിക്കുകയും കഴുത്തില്‍പിടിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുതു. ബഹളം ശക്തമായപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ യുവതി നല്‍കിയ പരാതിയില്‍ തിരൂര്‍ എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയലായത്‌. പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു.