തിരൂരിനടുത്ത്‌ റെയില്‍പാളത്തില്‍ വിള്ളല്‍

Story dated:Sunday August 2nd, 2015,12 48:pm
sameeksha sameeksha

Untitled-2 copyതിരൂര്‍: താനാളൂര്‍ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം റെയില്‍പ്പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. പാളത്തിലൂടെ വണ്ടികള്‍കടന്നു പോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടെത്തിയ സമീപവാസിയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴുവാക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ്‌ അസാധാരണ ശബ്ദം കേട്ടെത്തിയ സമീപവാസിയും ഫോട്ടോ ഗ്രാഫറുമായ മീനടത്തൂരിലെ ചുങ്കത്ത്‌ വീട്ടില്‍ ഷംസു പാളത്തില്‍ വിള്ളല്‍ കണ്ടത്‌. ഈ സമയം മൂന്ന്‌ ട്രെയിനുകള്‍ പാളത്തിലൂടെ കടന്നു പോയിരുന്നു. ഇയാള്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ താനൂര്‍ പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും വേണ്ട നപടകള്‍ സ്വീകരിക്കുകയും ചെയ്‌തു.

പാളത്തില്‍ 10 മില്ലിമീറ്റര്‍ നീളത്തിലാണ്‌ വിള്ളല്‍ കണ്ടത്‌. പാളത്തിലെ ജോയിന്റിലാണ്‌ വിള്ളലുണ്ടായതെന്ന്‌ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ഷിബു വ്യക്തമാക്കി. പൊട്ടിയ പാളത്തിന്റെ ഭാഗം മുറിച്ചുമാറ്റി വൈകീട്ട്‌ ആറുമണിയോടെ പാളത്തിലെ തകരാറുകള്‍ തീര്‍ത്തു ഗതാഗതയോഗ്യമാക്കി. തീവണ്ടി ഗതാഗതം തടസപ്പെടുത്താതെയാണ്‌ നന്നാക്കല്‍ പ്രവൃത്തികള്‍ നടത്തിയത്‌.

സംഭവം ഉടന്‍തന്നെ പോലീസില്‍ റിയിച്ച ഷംസുവിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.