Section

malabari-logo-mobile

തിരൂര്‍ റെയില്‍വെ സ്‌റ്റേഷനു മുന്നില്‍ സെപ്‌റ്റിക്‌ ടാങ്ക്‌ പൊട്ടിയൊഴുകി; പ്രതിഷേധവുമായി നാട്ടുകാരും യാത്രക്കാരും

HIGHLIGHTS : തിരൂര്‍: റെയില്‍വെ സ്റ്റേഷന്‌ മുറ്റത്തെ സെപ്‌റ്റിക്‌ ടാങ്ക്‌ പൊട്ടി മാലിന്യം പരന്നൊഴുകിയത്‌ യാത്രക്കാരെ ദുരിതത്തിലാക്കി. ജില്ലയിലെ പ്രധാന റെയല്‍വെ ...

tirur copy തിരൂര്‍: റെയില്‍വെ സ്റ്റേഷന്‌ മുറ്റത്തെ സെപ്‌റ്റിക്‌ ടാങ്ക്‌ പൊട്ടി മാലിന്യം പരന്നൊഴുകിയത്‌ യാത്രക്കാരെ ദുരിതത്തിലാക്കി. ജില്ലയിലെ പ്രധാന റെയല്‍വെ സ്റ്റേഷനായ തിരൂരില്‍ രണ്ടുവര്‍ഷത്തിനിടെ അഞ്ചാം തവണയാണ്‌ ടാങ്ക്‌ പൊട്ടി ഒഴുകുന്നത്‌.

റെയില്‍വെ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ മുറ്റത്താണ്‌ മാലിന്യം പരന്നൊഴുകിയിരിക്കുന്നത്‌. ടാങ്കിലെ മാലിന്യം മുറ്റത്ത്‌ തളം കെട്ടികിടക്കുന്നതിനാല്‍ യാത്രക്കാര്‍ മൂക്ക്‌ പൊത്തി പിടിച്ചാണ്‌ പ്ലാറ്റ്‌ ഫോമിലേക്ക്‌ കടക്കുന്നത്‌. മാത്രമല്ല മാലിന്യ കുഴി കുറച്ച്‌ ആഴമുള്ളതിനാല്‍ ദൃതിപിടിച്ച്‌ വരുന്ന യാത്രക്കാരും ഇരുചക്രവാഹനങ്ങളും കുഴിയില്‍ ചാടി അപകടം വരുത്തിവെക്കുന്നുമുണ്ട്‌. തൊട്ടടുത്തുള്ള കച്ചവടക്കാരും ഈ ദുര്‍ഗന്ധത്തെ തുടര്‍ന്ന്‌ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌.

sameeksha-malabarinews

രണ്ടുവര്‍ഷം മുമ്പാണ്‌ റെയില്‍വെ നവീകരണത്തിന്റെ ഭാഗമായി മുറ്റത്തുള്ള ടാങ്ക്‌ ശരിക്കും മൂടാതെ ഇന്റര്‍ലോക്ക്‌ വിരിച്ച്‌ മോടി കൂട്ടിയത്‌. ഈ ഭാഗത്താണ്‌ കട്ടകള്‍ ഇളകി തുടരെ തുടരെ ടാങ്ക്‌ പൊട്ടി ഒലിക്കുന്നത്‌. മാത്രമല്ല നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന സമയത്ത്‌ പ്രവര്‍ത്തിക്കായി കട്ട കയറ്റി വന്ന ലോറി ഈ ടാങ്കില്‍ മറിഞ്ഞ്‌ അപകടം വരുത്തിയിരുന്നു. തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ടാങ്ക്‌ പൊട്ടല്‍ കാരണം യാത്രക്കാരാണ്‌ ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത്‌.

ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ തിരൂരില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ദുരിതത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കുമുള്ളത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!