തിരൂര്‍ പുല്ലുണിക്കാവ് ഉത്സവത്തിനിടെ 16 വാഹനങ്ങള്‍ കത്തി നശിച്ചു

തിരൂര്‍ :പുല്ലൂണിക്കാവ് ഉത്സവത്തിനിടെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. എട്ട് ബൈക്ക്, നാല് ഓട്ടോറിക്ഷ, 2 ജീപ്പ്, ഒരു ഗുഡ്‌സ് ഓട്ടോ എന്നിവയടക്കം 16 വാഹനങ്ങളാണ് കത്തി നശിച്ചത്‌.  ഉത്സവത്തിനോടനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നതിന് തൊട്ടുമുന്‍പാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം

തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന് കല്ലറിഞ്ഞതും തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി
അന്നശ്ശേരി പാടത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്‌