തിരൂര്‍ – പൊന്നാനിപ്പുഴ ശുചീകരിക്കും

മലപ്പുറം: ലോക ജനദിനാഘോഷത്തോടനുബന്ധിച്ച് തിരൂര്‍ – പൊന്നാനിപ്പുഴയുടെ പനമ്പാലം മുതല്‍ തലക്കടത്തൂര്‍ പാലം വരെയുള്ള ഭാഗം മാര്‍ച്ച് 10ന് ജലസേചന വകുപ്പിന്റെയും തിരൂര്‍ സീതി സാഹിബ് സ്മാരക പോളിടെക്‌നിക്ക് എന്‍.എസ്.എസ് യൂണിറ്റുമായി ചേര്‍ന്ന് ശുചീകരിക്കും. തിരൂര്‍ നഗരസഭയുടെയും ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിന്റയും സഹകരണത്തോടെയാണ് ശൂചീകരണം നടത്തുന്നത്. ഉദ്ഘാടനം രാവിലെ 8.30ന് സി. മമ്മുട്ടി എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ എസ്. ഗിരീഷ് അധ്യനാവും. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സലാം, ജില്ലാ കലക്ടര്‍ അമിത് മീണ, ജല ഉപമിഷന്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.