തിരൂര്‍ പടിഞ്ഞാറെക്കര സംഘര്‍ഷം;15 പേര്‍ അറസ്റ്റില്‍

തിരൂര്‍: പടിഞ്ഞാറെക്കരയിലുണ്ടായ സംഘര്‍വുമായി ബന്ധപ്പെട്ട്‌ വ്യത്യസ്‌ത കേസുകളിലായി പതിഞ്ചുപേരെ അറസ്റ്റ്‌ ചെയതു. പടിഞ്ഞാറെക്കര കൊളപ്പരുത്തിക്കല്‍ സുഭാഷ്‌(31), മാഞ്ചേരി ബിബിന്‍ ചന്ദ്രന്‍(25), ചിറപ്പറമ്പില്‍ രതീഷ്‌(31), തൃക്കണാശ്ശേരി സുരേഷ്‌(31), ചുക്കശ്ശേരി സനീഷ്‌(36), മാഞ്ചേരി ജയചന്ദ്രന്‍(46), കൊല്ലരിക്കല്‍ ധനേഷ്‌(29) എന്നിവരാണ്‌ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍. നേരത്തെ സിപിഎം പ്രവര്‍ത്തകന്‍ കമറുദ്ദീനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതികളാണ്‌ അറസ്റ്റിലായ സുഭാഷും, ബിബിന്‍ചന്ദ്രന്‍, രതീഷ്‌, സുരേഷ്‌ എന്നിവര്‍. തിരൂര്‍ സിഐയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

ബിജെപി പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പടിഞ്ഞാറെക്കര ഈസ്‌പിന്റെ പുരക്കല്‍ ആസിഫ്‌(20), തോട്ടരിക്കല്‍ നിസാറുദ്ദീന്‍ എന്ന നിസാര്‍(26), അമ്മുറ്റിന്റെ പുരക്കല്‍ റിയാസ്‌(26), ചേലക്കല്‍ ഷാജഹാന്‍(29) എന്നിവരെ തിരൂര്‍ സിഐ മുഹമ്മദ്‌ ഹനീഫയും മറ്റൊരു കേസില്‍ പടിഞ്ഞാറെക്കര കൊരട്ടയില്‍ ബിനീഷ്‌(36), കൂട്ടുങ്ങല്‍ സക്കീര്‍(31), കുവ്വപ്പറമ്പത്ത്‌ ജിഷ്‌ണു(19), വെറൂര്‍ സിദ്ദീക്ക്‌(40) എന്നീ സിപിഎം പ്രവര്‍ത്തകരെ എസ്‌ ഐ സുമേഷ്‌ സുധാകറും അറസ്റ്റ്‌ ചെയ്‌തു.