തലക്കാട്‌ പഞ്ചായത്തിലേക്ക്‌ യുഡിഎഫ്‌ മാര്‍ച്ച്‌

udf march tirur copyതിരൂര്‍: തലക്കാട്‌ ഗ്രാമപഞ്ചായത്തിലേക്ക്‌ യുഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രിതിഷേധമിരമ്പി. പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക, വികസന മുരടിപ്പ്‌ ഇല്ലാതാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്‌.

ബുധനാഴ്‌ച രാവിലെ പതിനൊന്നുമണിക്ക്‌ നടന്ന മാര്‍ച്ച്‌ യുഡിഎഫ്‌ തിരൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ സി വി വേലായുധന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി ഇഥ്‌ദിക്കാറുദ്ധീന്‍, അഡ്വ.ഫൈസല്‍, കെ പി ഷാജഹാന്‍, ടി കുഞ്ഞാമ്മുട്ടി, പി ടി ഷഫീഖ്‌ തുടങ്ങിയവര്‍ സംസാരിച്ചു.