ഒറ്റനമ്പര്‍ ചൂതാട്ടം 3 ലക്ഷം രൂപയുമായി തിരൂരില്‍ യുവാവ്‌ പിടിയില്‍

Story dated:Sunday December 27th, 2015,01 05:pm
sameeksha

tirur police copyതിരൂര്‍: ഒറ്റനമ്പര്‍ ചൂതാട്ടംനടത്തിയ കേസില്‍ കോഴിക്കോട്‌ എലത്തൂര്‍ സ്വദേശി മുള്ളന്‍പറമ്പില്‍ വിജിലേഷ്‌(30) ആണ്‌ തിരൂര്‍ പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ തിരൂര്‍ മാര്‍ക്കറ്റ്‌ റോഡിലെ മഞ്‌ജുലോട്ടറി ജീവനക്കാരനാണ്‌. ലോട്ടറിക്കടയില്‍ എസ്‌ ഐമാരയ സുമേഷ്‌ സുധാകര്‍, വിശ്വനാഥന്‍ കരയില്‍, സിപിഒ എസ്‌ എസ്‌ അരുണ്‍ദേവ്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 3,13,560 രൂപയും വാട്‌സ്‌ആപ്പിലൂടെ ഒറ്റനമ്പര്‍ ചൂതാട്ടം നടത്താനുപയോഗിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തു.

കൂലിപ്പണിക്കാര്‍ മുതല്‍ ഉന്നതര്‍ വരെ ഇവരുടെ ചൂതാട്ടവലയില്‍ കണ്ണികളായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതിയെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍വിട്ടു. പിടിച്ചെടുത്ത പണം തിരൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും.