തിരൂര്‍ സ്വദേശി ബാംഗ്ലൂരില്‍ ടെയിനില്‍ നിന്ന് വീണ് മരിച്ചു

shahinതിരൂര്‍ :ബാഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് യാത്രതിരിക്കവെ ബാഗ്ലൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറുന്നതിനിടെ പാളത്തിനിടയിലേക്ക് വീണ് തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ യുവാവ്  മരിച്ചു.

ബാംഗ്ലൂരിലെ ഐടി ഉദ്യേഗസ്ഥാനായ മീശപ്പടി ചേന്നോത്ത് മുഹമ്മദ്കുട്ടിയുടെ മകന്‍ ഷഹീല്‍(26) ആണി മരിച്ചത് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം എച്ച്പി കമ്പിനിയിലായിരുന്നു ഷഹീല്‍ ജോലി ചെയ്തിരുന്നത്.
കോഴിക്കോട് ഐഐഎമ്മില്‍ നിന്ന് ബിരൂദമെടുത്ത ഷഹീലിന് ക്യാമ്പസ് ഇന്റര്‍വ്യു വഴിയായിരുന്നു ജോലി ലഭിച്ചത്.

ബാംഗ്ലൂര്‍ വിക്ടോറിയ ആശുചത്രിയില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ശനിയാഴച രാത്രയോടെ ഇരിങ്ങാവുരിലെത്തിച്ചു. വാണിയന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടകികി. മാതാവ് സൈനബ, സഹോദരങ്ങള്‍ ഡോ സല്‍മാന്‍, ഷഹീന.