തിരൂര്‍ ചുവന്നു;അഡ്വ.എസ്‌ ഗിരീഷ്‌ ചെയര്‍മാന്‍

tirur muncipality copy
തിരൂര്‍: തിരൂര്‍ നഗരസഭാ ചെയര്‍മാനായി സിപിഎമ്മലെ അഡ്വ.എസ്‌.ഗിരീഷിനെ തിരഞ്ഞെടുത്തു. 18 നെതിരെ 19 വോട്ടുകള്‍ക്കാണ്‌ ഗിരീഷ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 34 ാം ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗിരീഷിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ 32 ല്‍ നിന്നുള്ള എല്‍ഡിഎഫ്‌ അംഗം കെ. വേണു ഗോപാല്‍ നാമനിര്‍ദേശം ചെയ്‌തു. 4 ാം ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ്‌ അംഗം ഇസ്‌ഹാഖ്‌ മുഹമദലി പിന്തുണയ്‌ക്കുകയായിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ മത്സരിച്ച യുഡിഎഫിലെ മുസ്ലിംലീഗ്‌ അംഗം കെ പി ഹുസൈന്‌ 18 വോട്ടുകള്‍ ലഭിച്ചു. ഹുസൈനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ 16 ാംഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ബാവ നാമനിര്‍ദേശം ചെയ്‌തു. 12 ാം ഡിവിഷനിലെ യുഡിഎഫിലെ കോണ്‍ഗ്രസ്‌ അംഗം ചെറാട്ടയില്‍ കുഞ്ഞീതു പിന്താങ്ങി.

tirur muncipality 1 copyചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഗിരീഷിന്‌ വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

പരസ്യവോട്ടിംഗിന്‌ ബാലറ്റ്‌ അംഗങ്ങള്‍ക്കിടിയില്‍ ആദ്യമേ വിതരണം ചെയ്‌തതിലൂടെ തിരഞ്ഞെടുപ്പ്‌ അട്ടിമറിച്ചെന്നാരോപിച്ച്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ മുദ്രവാക്യം മുഴക്കിയത്‌ നേരിയ സംഘര്‍ഷത്തിനിടയാക്കി. തെരഞ്ഞെടുപ്പ്‌ നടക്കുന്ന കൗണ്‍സില്‍ ഹാളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചതും പ്രതിപക്ഷ പ്രതിഷേധത്തിന്‌ ആക്കംകൂട്ടി.