തിരൂരില്‍ സദാചാരഗുണ്ടചമഞ്ഞ്‌ ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

Untitled-1 copyതിരൂര്‍: സദാചാരഗുണ്ടചമഞ്ഞ്‌ യുവതിയെ പീഡിപ്പിച്ചയാളെ പോലീസ്‌ പിടികൂടി. വാക്കാട്‌ വാലില്‍ ഹമനുല്‍ഫാസ്‌(28)ആണ്‌ പിടിയിലായത്‌. വെള്ളിയാഴ്‌ച കുട്ടികള്‍ക്കും ബന്ധുവിനുമൊപ്പം ഓട്ടോറിക്ഷയില്‍ കടല്‍ കാണാന്‍പോയ യുവതിയെ സദാചാരഗുണ്ടചമഞ്ഞ്‌ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ബന്ധുവായ ഓട്ടോ ഡ്രൈവറെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയാണ്‌ യുവതിയെ പീഡിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

യുവതിയുടെയും ബന്ധുവിന്റെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷം യുവതിയെ തനിച്ച്‌ ഓട്ടോയില്‍ ആളില്ലാത്ത സ്ഥലത്തേക്ക്‌ കൊണ്ടുപോയി അവിടെ നിന്ന്‌ പുറത്തിറക്കി പീഡിപ്പിച്ചുവെന്നാണ്‌ യുവതി പോലീസിനോട്‌ പറഞ്ഞത്‌.

യുവാവായ ഓട്ടോ ഡ്രൈവര്‍ക്ക്‌ തടുക്കാനായില്ല. യുവതിയുടെ മൊബൈല്‍ എടുത്ത്‌ പ്രതി അയാളുടെ മൊബൈലിലേക്ക്‌ നമ്പര്‍ അറിയാന്‍ വിളിച്ചിരുന്നു. ഇതാണ്‌ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ വീട്ടിലെത്തിയ യുവതി പ്രശനം വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ ഉടന്‍ തന്നെ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാക്കാട്‌ കടപ്പുറത്തെത്തുന്നവരെ സദാചാരഗുണ്ടചമഞ്ഞ്‌ ഭീഷണിപ്പെടുത്തുന്നത്‌ പതിവാണെന്ന്‌ പരാതിയുണ്ട്‌.