തിരൂരില്‍ മൊബൈലില്‍ കുളിമുറി ദൃശ്യം പകര്‍ത്തല്‍; യുവാവ് പിടിയില്‍

imagesതിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ നിന്നും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് യുവാവിനെ പിടികൂടി. ആശുപത്രിയിലെ രോഗികളും ബന്ധുക്കളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

പിടികൂടിയ യുവാവ് വൈലത്തൂര്‍ സ്വദേശിയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില ദൃശ്യങ്ങള്‍ കണ്ടെത്തി. യുവാവിനെ തിരൂര്‍ പോലീസിന് കൈമാറി.