വെല്‍ഫെയര്‍ പാര്‍ട്ടി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

tirur 1തിരൂര്‍: തിരൂര്‍ നഗരസഭയിലെ ഫയല്‍ മുക്കല്‍ വിഷയത്തില്‍ സമഗ്രന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. നഗരസഭാ അധികൃതരും പോലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച്‌ ഫയല്‍ മോഷണത്തിന്റെ സത്യാവസ്ഥ ഉടന്‍ പുറത്തുവിടണമെന്ന്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത മണ്ഡലം പ്രസിഡന്റ്‌ ഗണേഷ്‌ വടേരി പറഞ്ഞു. മുനിസിപ്പല്‍ പ്രസിഡന്റ്‌ സഹീര്‍ കോട്ട്‌ അദ്ധ്യക്ഷത വഹിച്ചു.

പ്രവര്‍ത്തകരെ പോലാസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

Related Articles